കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പശ്ചിമ ബംഗാളിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകുന്നേരം ഫോണില്‍ വിളിച്ചാണ് മമത ബാനര്‍ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് നേരിട്ട് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും പ്രശംസിച്ച പ്രധാനമന്ത്രി കൊറോണ വൈറസ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയും ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മമതയെ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരാഞ്ഞു.
Discussion about this post