ക്യൂബന്‍ നിര്‍മ്മിത മരുന്ന കേരളത്തില്‍ കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുമെന്നും, മരുന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ക്യൂബയില്‍ നിന്ന് കൊണ്ടുവരുമെന്ന് പറയുന്ന മരുന്ന് കേരളത്തിലെ മെഡിക്കല്‍ ഷോപ്പില്‍ ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ക്യൂബയില്‍ കൊവിഡിനുള്ള അത്ഭുതമരുന്ന് ഉണ്ടെന്നത ആരുടെ ഉപദേശമാണെന്നും ചിലര്‍ ചോദിക്കുന്നു.
ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്യൂബയില്‍ നിന്നുള്ള മരുന്ന കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന കാര്യം പരിഗണിനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഒരു ഫേസ്ബുക്ക് പോസ്റ്റ്-
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍,
ഒരുപാട് പോരാളി ഷാജിമാര്‍ താങ്കളേ ഉപദേശിക്കാന്‍ ചുറ്റും ഉണ്ടെന്ന് അറിയാം.. അതിലേ ആരുടേയോ ഉപദേശം ആവും ക്യൂബയില്‍ കോവിഡ്19 നുള്ള അല്‍ഭുത മരുന്ന് ഉണ്ട് എന്നത്. അത് കേട്ടാവണം താങ്കള്‍ ഇന്ന് ആ അല്‍ഭുതമരുന്ന് കൊണ്ടുവരാന്‍ പ്രധാനമന്ത്രി യോട് അഭ്യര്‍ത്ഥിക്കും എന്നൊക്കേ പറഞ്ഞത്…
ആ ആവശ്യം ഉന്നയിച്ചുള്ള കത്ത് ഇതുവരേ അയച്ചിട്ടില്ല എങ്കില്‍, എനിക്ക് തരാനുള്ള ഉപദേശം തിരുവനന്തപുരത്ത് ഉള്ള ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ പോയി interferon Alpha 2B ഉള്ള മരുന്ന് വേണം എന്ന് പറഞ്ഞാ മതി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കള്‍ ഒക്കെ ഈ മരുന്ന് ഇവിടേ വില്‍ക്കുന്നുണ്ട്..
മനോജ് നാരായണന്‍ ന്റേ ഭാഷയില്‍ പറഞ്ഞാന്‍, ഇവിടേ എല്ലാ മെഡിക്കല്‍ ഷോപ്പിലും കിട്ടുന്ന ഈ മരുന്ന് ഇനിയിപ്പോ ക്യൂബയില്‍ നിന്നും തള്ളി കൊണ്ടുവരേണ്ട കാര്യം ഒന്നും ഇല്ല.
https://www.facebook.com/permalink.php?story_fbid=2827655163994613&id=100002504711534
Discussion about this post