ചെന്നൈ: നടൻ കമൽഹാസന്റെ വസതിക്ക് മുന്നിൽ കൊവിഡ് ക്വാറന്റീൻ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ്. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം മുമ്പാണ് മടങ്ങി വന്നത്. ഇതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചത് എന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വിശദീകരിച്ചു.
എന്നാല്‍ ശ്രുതി ചെന്നൈയിലല്ലെന്നും മുംബൈയിലെ വസതിയിലാണെന്നും അറിഞ്ഞതോടെ സ്റ്റിക്കര്‍ അവര്‍ തന്നെ വന്ന് നീക്കം ചെയ്തു. . അതേസമയം സംഭവം വാർത്തയായതോടെ വാർത്താക്കുറിപ്പുമായി താരം രംഗത്തെത്തി. താൻ ക്വാറന്റീനിൽ അല്ലെന്നും സാമൂഹിക അകലം പാലിച്ചു കഴിയുകയാണെന്നും അതു നിങ്ങളും പാലിക്കണമെന്നും വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കമൽ അഭ്യർത്ഥിച്ചു.
Discussion about this post