ഇരുന്നൂറോളം രാഷ്ട്രങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയിൽ, തങ്ങളുടെ 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്രസംഘടന. യുഎൻ ഔദ്യോഗിക വക്താവ് സ്റ്റെഫാനി ദുജാറിക് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഭൂരിപക്ഷം യു.എൻ l ജീവനക്കാരും യൂറോപ്യൻ രാജ്യങ്ങളിൽ ആണെന്നും, പക്ഷേ ആഫ്രിക്കയിലും, ഏഷ്യയിലും, മദ്ധ്യപൂർവേഷ്യയിലും, അമേരിക്കയിലും തങ്ങളുടെ ജീവനക്കാർ രോഗനിയന്ത്രണത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്നും സംഘടനയെ ഉദ്ധരിച്ച് സ്റ്റെഫാനി വെളിപ്പെടുത്തി.
Discussion about this post