ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൈകോര്‍ത്ത് തെലുങ്ക് സിനിമാ ലോകം. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി പണം കണ്ടെത്തുന്നത്.അഭിനേതാക്കളില്‍ നിന്നായി ഇത് വരെ 3.80 കോടി രൂപയാണ് കണ്ടെത്തിയത്.
ചിരഞ്ജീവി 1 കോടി രൂപ, ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷം രൂപ, നാഗാര്‍ജുന 1 കോടി രൂപ, സുരേഷ് പ്രൊഡക്ഷന്‍സ് വെങ്കടേഷ് റാണ എന്നിവര്‍ ചേര്‍ന്ന് 1 കോടി രൂപ, മഹേഷ് ബാബു 25ലക്ഷം രൂപ, രാം ചരണ്‍ 30 ലക്ഷം രൂപ എന്നിങ്ങനെ് സംഭാവന നല്‍കി.
ഈ അഭിനേതാക്കളെല്ലാം സ്വയമേവ നല്‍കിയതാണ്. അവര്‍ക്ക് നന്ദി പറയുന്നു-് ചിരഞ്ജീവി പറഞ്ഞു.













Discussion about this post