കോവിഡ്-19 രോഗബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസ്സായിരുന്നു രാജകുമാരിക്ക്. അറൻജ്വസ് പ്രഭുവും സഹോദരനുമായ സിക്സ്റ്റോ എന്റിക് ഡി ബോർബോൺ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലോകത്ത് കോവിഡ് ബാധയെത്തുടർന്ന് മരണമടയുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സ്പാനിഷ് രാജാവായ ഫിലിപ്പ് നാലാമനെ ബന്ധുവാണ് അന്തരിച്ച മരിയ തെരേസ. നിരീക്ഷണത്തിലായിരുന്ന ഫിലിപ്പ് നാലാമന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ഫ്രാൻസിൽ പഠനം പൂർത്തിയാക്കിയ തെരേസ, മഡ്രിഡ് സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും നിരന്തരം ഇടപെടുന്ന ആക്ടിവിസ്റ്റ് ആയിരുന്നതിനാൽ, റെഡ് പ്രിൻസസ് എന്നാണ് സ്പാനിഷ് ജനത തെരേസയെ വിശേഷിപ്പിച്ചിരുന്നത്.
Discussion about this post