ഫ്രാങ്ക്ഫർട്ട്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉപാധികളില്ലാതെ ജർമ്മൻ ധനമന്ത്രി ആത്മഹത്യ ചെയ്തു. ജർമ്മനിയിലെ ഹെസ്സെ സംസ്ഥാനത്തെ ധനകാര്യവകുപ്പ് മന്ത്രിയായ തോമസ് ഷാഫറാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം വീസ്ബാഡനിലെ ഒരു റെയിൽവേ പാളത്തിന് സമീപത്ത് നിന്നും ഹെസ്സെയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തതായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്കുകളുമായും നിക്ഷേപകരുമായും നിരന്തരം സമ്പർക്കം പുലർത്തി വരികയായിരുന്നു ഷാഫറെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്റെ വക്താവ് ബൂഫർ പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദമാകാം ഷാഫറെ ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചതെന്നും രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഷാഫറുടെ നഷ്ടം അപരിഹാര്യമാണെന്നും അനുശോചനക്കുറിപ്പിൽ ബൂഫർ വ്യക്തമാക്കി.
Discussion about this post