സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്നു സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. 26/11 മുബൈ ഭീക്രരാക്രമണത്തിന്റെ രീതിയില്‍ ഭീകരര്‍ കടല്‍ വഴിയെത്തി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും. ആക്രമണസാധ്യത നിലനില്‍ക്കുന്നതിനാല്‍ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഏജന്‍സികള്‍ അറിയിച്ചു.
രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി കേന്ദ്രആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നല്കിയിട്ുണ്ട്. സിമി, ഇന്ത്യന്‍ മുജാഹിദീന്‍, ജയ്ഷ്-ഇ-മുഹമ്മദ്, തെഹ്രിക് ഇ-ഫര്ഖാന്, ലഷ്കര്‍-ഇ-തയ്ബ. പസ്ബാന്‍-ഇ-അഹ്ല ഹാദിസ് എന്നീ ഭീകര സംഘടനകളുടെ ആക്രമണത്തിനാണ് സാധ്യത. ഭീകരര്‍ ആകാശമാര്‍ഗത്തില്‍ എത്തി ഉന്നതപദവിയിലുള്ളവരെ അടക്കം ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതീവജാഗ്രത പാലിക്കാനും നിര്‍ദേശം നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധനചെയ്യുന്ന ചെങ്കോട്ടയും നഗരത്തിന്റെ മറ്റു പ്രധാന സ്ഥലങ്ങളും സേനാവ്യൂഹത്തിലായി.
40,000 സുരക്ഷാജീവനക്കാരെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിന്യസിച്ചത്. അതിസുരക്ഷാ മേഖലയില്‍ ഡല്‍ഹി പോലീസും അര്ധസൈനികവിഭാഗങ്ങളുമുള്പ്പെടുന്ന 12,000 പേരുടെ സൂക്ഷ്മനിരീക്ഷണമുണ്ടാകും. കരയിലും വായുവിലും നിരീക്ഷണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ വിദഗ്ധപരിശീലനം ലഭിച്ച തോക്കുധാരികളെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍നിന്നായി 5,000പേരുമുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി പാര്‍ട്ടി ഓഫീസുകള്‍, വ്യാപാരസമുച്ചയങ്ങള്‍, വിനോദ സഞ്ചരകേന്ദ്രങ്ങള്, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയുള്ളതായി കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍-ഖ്വയ്ദയും വെളിപ്പെടുത്തിയിരുന്നു.
Discussion about this post