ഡല്‍ഹി: രാജ്യത്ത് പുതുതായി 92 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ നാലു മരണം സ്ഥിരീകരിച്ചു. ഇതുവരെ 1200ഓളം പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
29 പേര് കൊറോണ മൂലം മരിച്ചു. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ കൊറോണ ബാധിച്ചവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള പത്തുദിവസം നിര്‍ണായകമാണ്. രോഗബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണം അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post