രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ നിലവിലുള്ളപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ട് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് ആസൂത്രിതം ആണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്നലെത്തന്നെ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പൊലീസ് കേസെടുത്തവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റ് നേതാവുമുണ്ട്.
ജിഹാദികള്‍ നുഴഞ്ഞുകയറാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം പോലും കേരളത്തില്‍ ഇല്ല എന്ന് ഒരു ഇന്റലിജിന്‍സ് ഓഫീസര്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ കാര്യം ഓര്‍ത്തുപോവുകയാണ്.
130 കോടി ജനം ഉള്ള നമ്മുടെ രാജ്യം പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ച് ഒറ്റകെട്ടായി നില്‍ക്കുന്നത് പലര്‍ക്കും സഹിക്കുന്നില്ല.
നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ അടുത്ത 21 ദിവസവും തുടരുക എന്നാണ് രാജ്യം ആവശ്യപ്പെട്ടത്. 4 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാം എന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ എല്ലാം കമ്മ്യൂണിറ്റി കിച്ചണുകള്‍ ആക്കിമാറ്റിയിരുന്നു.
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങള്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സമാധാനപരമായിരുന്നു. അതിനു ശേഷമാണു ഡല്‍ഹിയില്‍ നിന്നും പലായനം തുടങ്ങുന്നത്.
കേരളത്തിലും ഇത്രയും ദിവസം ലോക്ക് ഡൌണ്‍ സമാധാനപരമായിരുന്നു. ജനം സര്‍ക്കാരിനൊപ്പം നിന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു. താമസസ്ഥലത്ത് ഭക്ഷണം ഉണ്ടാക്കിയിട്ടാണ് പലരും തെരുവില്‍ വന്ന് ഭക്ഷണത്തിന്റെ പേരിലും മറ്റും ബഹളം ഉണ്ടാക്കിയത് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
മലയാളിക്ക് ഒരു ധാരണയുണ്ട് ഈ ‘ഭായി’മാര്‍ എല്ലാം വിദ്യാഭ്യാസം ഇല്ലാത്ത മണ്ടന്മാരാണ് എന്ന്. തികച്ചും തെറ്റിദ്ധാരണയാണ്. പല ലേബര്‍ ക്യാമ്പുകളിലും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലഷന്‍ ക്ലാസുകള്‍ എടുക്കാന്‍ പോയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പറയുന്നത്. അവര്‍ക്ക് രാജ്യത്ത് നടക്കുന്നത് എന്താണ് എന്നൊക്കെ കൃത്യമായി അറിയാം.
എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. മലയാളികളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിങ് നടത്തുന്നത് നമ്മുടെ നാട്ടിലുള്ള ഈ ‘ഭായി’മാരാണ്.
സ്‌പോണ്‍സര്‍മാര്‍ വഴി ജോലിക്ക് നില്‍ക്കുന്നത് ഏതാണ്ട് 50-55% ആളുകളെ ഉള്ളൂ, ബാക്കിയെല്ലാം അനധികൃതം ആണ്. ഇന്ത്യന്‍ സുരക്ഷാ സേനയുമായി അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുന്ന ബോഡോ തീവ്രവാദികള്‍ വരെ കേരളത്തില്‍ ഇവരുടെ ഇടയില്‍ തൊഴിലാളികളയി ഒളിവില്‍ കഴിഞ്ഞിരുന്നു.
ബംഗാളികള്‍ എന്ന് പറയുന്നവരില്‍ നല്ലൊരു ശതമാനവും ബംഗ്ലാദേശികള്‍ ആണ്.
ലോക്കല്‍ പിന്തുണ ഇല്ലാതെ ഇവര്‍ക്ക് ഇതുപോലെ ഒത്തുചേരാനാകില്ല എന്നുറപ്പ്.
മതതീവ്രവാദികള്‍ക്ക് പിന്തുണയുമായി മാധ്യമ സഖാപ്പികളുമുണ്ട്. ശ്രീ കുണ്ടന്‍ നായനാരുടെ ചാനലൊക്കെ കാണിക്കുന്ന നെറികേടുകള്‍ നമ്മള്‍ ഇന്നലെ കണ്ടതാണ് . ഡല്‍ഹി കലാപ സമയത്ത് മാധ്യമ സഖാപ്പികള്‍ രാജ്യത്തോട് ചെയ്തതും ഒത്തിരി ചര്‍ച്ച ആയതാണ്.
ഇന്നലെ പായിപ്പാടും തുടങ്ങിവെച്ചത് ഒരു ജിഹാദി ചാനല്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
ദേശീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ജിഹാദികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വൈകാതെ ഈ പാര്‍ട്ടികളുടെ മുഴുവന്‍ നിയന്ത്രണവും അവരുടെ കൈകളില്‍ ആകും. ജിഹാദികള്‍ക്ക് മതം ആണ് വലുത്. പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്യില്‍ ആകുന്നത് വരെ അവര്‍ മതേതരത്വം പ്രസംഗിക്കും.
പിന്നീട് സംഭവിക്കുക ഇറാനിലെയും, അഫ്ഗാനിസ്ഥാനിലേയും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് സംഭവിച്ചത് തന്നെയാകും.
കിട്ടുന്ന വാടകയും, കച്ചവടവും, കുറഞ്ഞ കൂലിയും ഒക്കെ നോക്കി ഇനിയും ഇവരെ വളര്‍ത്തുന്നത് നാടിന് ദോഷം ചെയ്യും. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള മതതീവ്രവാദികള്‍ അവരെ രാജ്യത്തിനെതിരായി ഉപയോഗിക്കുമ്പോള്‍.
എന്തായാലും വളരെ പെട്ടെന്ന് തന്നെ ഇതിന്റെ പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍.
https://www.facebook.com/jithinjacob.jacob/posts/2779059248830529













Discussion about this post