ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഇസ്ലാംമത പണ്ഡിതരെയാണ് കരിമ്പട്ടികയിൽ പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ലോക്ഡൗൺ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
മതപണ്ഡിതർ എല്ലാവരും തബ് ലിഗ് ഇ ജമാഅത്ത് എന്ന സംഘടനയിൽ പെട്ടവരാണ്. ഇരുന്നൂറോളം രാജ്യങ്ങളിൽ ശാഖകളുള്ള ഒരു വൻ സംഘടനയാണിത്. ഇന്ത്യയിലേക്ക് സന്ദർശക വിസയിൽ വന്ന ഈ പണ്ഡിതന്മാർ, ദക്ഷിണ ഡൽഹിയിൽ നടന്ന മൂന്നുദിവസത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതായി കേന്ദ്രസർക്കാർ കണ്ടെത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി മറ്റുള്ള നിരവധി പേരും ഈ ഒത്തുചേരലിൽ പങ്കെടുത്തിരുന്നു.സർക്കാരിന് കിട്ടിയ റിപ്പോർട്ടനുസരിച്ച് ഏതാണ്ട് 8000 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് വിലയിരുത്തുന്നത്.ഇവരിൽ നിരവധി പേർക്ക് പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.
Discussion about this post