ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്തെ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ കല്ലേറ്.
ബീഹാറിൽ, മധുബാനിയ്ക്ക് സമീപം അന്തരാധരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയോടെ, ഗിർദാർജംഗ് ഗ്രാമത്തിലെ ഒരു പള്ളിയിൽ, മർക്കസ് മത സമ്മേളനത്തിൽ പങ്കെടുത്ത ചിലർ ഒളിച്ചിരിക്കുന്ന വിവരം ബിഹാർ പൊലീസിനു ലഭിച്ചു. തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർ പള്ളി പരിശോധിക്കാൻ എത്തിയപ്പോൾ അപ്രതീക്ഷിതമായി ജനങ്ങൾ കല്ലെറിയുകയായിരുന്നു. സംഭവത്തോട് ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജഞ്ജർപൂർ എസ്.പി അമിത ശരൺ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബിഹാറിൽ നിന്നും 86 പൗരന്മാരും, 57 വിദേശികളും സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന്, ബീഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ വ്യക്തമാക്കി.ഇവരിൽ 48 പേരെ ഇതിനോടകം പോലീസ് പിടികൂടി ഐസൊലേഷനിലാക്കി കഴിഞ്ഞു.
Discussion about this post