പഞ്ചാബിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മുൻ പത്മശ്രീ ജേതാവ് ഗ്യാനി നിർമ്മൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് ബാധിച്ചുള്ള മരണമാണിത്. അമൃത്സർ സ്വദേശിയാണ് ഗ്യാനി നിർമ്മൽ സിംഗ്. ഇദ്ദേഹം നഗരത്തിലെ ഗുരുനാനാക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലചുറ്റലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30-നാണ് നിർമ്മൽ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.2009-ൽ ഇദ്ദേഹത്തിന് കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
Discussion about this post