കോവിഡ് മരണത്തിലും സഹാനുഭൂതി ഉയർത്തിപ്പിടിച്ച് ലോകത്തിനാകെ മാതൃകയാവുകയാണ് സൂസെയ്ൻ ഹോയ്‌ലാർട്ട്സ് എന്ന ബെൽജിയം സ്വദേശിയായ വൃദ്ധ.
90 വയസ്സുകാരിയായ സൂസെയ്ൻ, രോഗലക്ഷണങ്ങളോടെ മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വിദഗ്ധമായ പരിശോധനയ്ക്കു ശേഷം ഇവർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിക്കുകയായിരുന്നു.മകൾക്കു പോലും കാണാൻ അനുവാദമില്ലാതെ സൂസെയ്ൻ ഐസൊലേഷനിലായിരുന്നു. രോഗം വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റാൻ അധികാരികൾ നിശ്ചയിച്ചപ്പോൾ സൂസെയ്ൻ അത് നിഷേധിക്കുകയായിരുന്നു.” വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാരായ രോഗികൾക്ക് നൽകുക.എനിക്ക് അതിന്റെ ആവശ്യമില്ല.ഞാൻ എന്റെ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു അത് വളരെ സുന്ദരവുമായിരുന്നു.” എന്നാണ് സുസെയ്ൻ ആശുപത്രി അധികൃതരോട് പറഞ്ഞത്. വൈകാതെ അവർ മരിക്കുകയും ചെയ്തു.
വേദനയിലും പുഞ്ചിരിച്ചു കൊണ്ട് സുസെയ്ൻറെ മകളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.” ഞങ്ങളുടെ അമ്മ പ്രത്യേകിച്ച് കാരുണ്യമോ, നന്മയോ ഒന്നും ചെയ്തിട്ടില്ല.അമ്മ അങ്ങനെയായിരുന്നു..അന്നും, ഇന്നും!”
മരണത്തിന് മുന്നിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ബെൽജിയൻ മുത്തശ്ശി സമൂഹമാധ്യമങ്ങളിലൂടെ കോടിക്കണക്കിനു ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.












Discussion about this post