കോട്ടയം: ഈരാറ്റുപേട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് 23 പേർ അറസ്റ്റിലായി. ഇന്ന് ഉച്ചയോടെയായിരുന്നു നിരോധനം ലംഘിച്ച് ഒരു സംഘം ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിൽ ജുമ നമസ്കാരം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നമസ്കാരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിയിൽ ജുമ നമസ്കാരത്തിന് വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ രഹസ്യമായിട്ടായിരുന്നു സ്കൂളിൽ നമസ്കാരം സംഘടിപ്പിച്ചത്. സ്കൂൾ മാനേജരും ഇതിൽ പങ്കെടുത്തിരുന്നു.
അതേസമയം പത്തനംതിട്ട കുലശേഖരപേട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് വീട്ടിൽ മത പ്രാർഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ സ്വന്തം കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു സ്വയം ഭക്ഷണം നൽകുന്നതിനു പകരം തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകുന്നതിന് വേണ്ടി വ്യാജ പ്രചാരണം നടത്തിയ കെട്ടിട ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് മോഡൽ സമരത്തിന് തൊഴിലാളികൾ പദ്ധതിയിടുന്നെന്നായിരുന്നു ഓൺലൈനിൽ ഇയാൾ പ്രചാരണം നടത്തിയത്.
Discussion about this post