ഡല്‍ഹി : അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെക്കും. കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇന്ത്യ വേദിയായ ലോകകപ്പ് മാറ്റിവക്കുന്നതായും പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഫിഫ അറിയിച്ചു. ഫിഫ ഉപസമിതി രാജ്യാന്തര ഫുട്ബോള്‍ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്കി. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.
അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആദ്യമായാണ് വേദിയാകുന്നത്. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായിരുന്നു വേദികള്‍ നിശ്ചയിച്ചിരുന്നത്. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത കരസ്ഥമാക്കിയിരുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഉത്തര കൊറിയയും ജപ്പാനുമാണത്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്.
അതേസമയം പാനമയിലും കോസ്റ്റാറിക്കയിലുമായി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്.
Discussion about this post