സിആർപിഎഫ് ഡിജിയ്ക്കും കോവിഡ് രോഗബാധ.കോവിഡ്-19 പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് സിആർപിഎഫ് ഡെപ്യൂട്ടി ജനറൽ എ.പി മഹേശ്വരി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ഡി.ജിയുമായി ബന്ധപ്പെട്ട ആർക്കും തന്നെ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു ദിവസം മുൻപ്. സിആർപിഎഫ് ചീഫ് മെഡിക്കൽ ഓഫീസർക്ക് പരിശോധനയിൽ വൈറസ് ബാധ ഉണ്ടെന്ന് തെളിഞ്ഞിരുന്നു.രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ള മറ്റുള്ളവരെയും പരിശോധിക്കുന്നുണ്ടെന്ന് സിആർപിഎഫ് വക്താവ് ഡി.ഐ.ജി ദിനകരൻ വ്യക്തമാക്കി.
Discussion about this post