മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ എം.കെ അർജ്ജുനൻ മാസ്റ്റർ അന്തരിച്ചു.84 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊച്ചി പള്ളുരുത്തിയിലുള്ള വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം.ഇന്ന് പുലർച്ചെ 3:30നായിരുന്നു മരണം സംഭവിച്ചത്.ആദ്യകാലത്ത്, നാടകങ്ങളിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തിയത്.
1968-ൽ, കറുത്ത പൗർണമി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.പ്രസിദ്ധ ഗായകൻ യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തത് മാസ്റ്ററാണ്.ലോക പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ മുഖേനയാണ്.2017-ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം അർജുനൻ മാസ്റ്റർക്കായിരുന്നു.200 സിനിമകളിലായി ഇദ്ദേഹം ആയിരത്തിൽ അധികം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.













Discussion about this post