ചെന്നൈ: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് മലേഷ്യന്‍ പൗരന്മാര് തമിഴ്നാട്ടില്‍ പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. ഇവരെ പോലീസിനു കൈമാറി.
അതേസമയം നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ ട്രെയിന്‍ മാര്‍ഗമാണ് തമിഴ്നാട്ടില്‍ എത്തിയത്.
Discussion about this post