മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ കെടുകാര്യസ്ഥത വ്യക്തമാക്കിയുള്ള രേഖ പുറത്ത്. ഇത്രയും കാലത്തിനകം നാല് റിപ്പോര്‍ട്ടുകളാണ് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇവയൊന്നും ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ ഡിസംബര്‍ 31വരെ ഏഴ് കോടി 13 ലക്ഷത്തി 36,666 രൂപ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ അംഗം പി.ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്.
2017ല്‍ വിജിലന്‍സ് പരിഷ്‌ക്കരണം സംബന്ധിച്ച റിപ്പോര്‍ട്ട് മാത്രമേ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുള്ളു. 2018ല്‍ പൊതുഭരണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വികസനത്തിനായുള്ള റിപ്പോര്‍ട്ടും, 2018ല്‍ തന്നെ ജനപ്രതിനിധികളുടെ ക്ഷേമത്തിനും അവകാശത്തിനുമായുള്ള പരിഷ്‌ക്കരണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
2019ല്‍ സിവില്‍ സര്‍വ്വിസ് ജീവനക്കാരുടെ വ്യക്തിഗത പരിഷ്‌ക്കരണത്തിനായുള്ള ശുപാര്‍ശകളും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം സര്‍ക്കാരിന്റെ പരിശോധനയിലാണെന്ന് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നു.












Discussion about this post