നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ലഷ്കർ-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പർ സ്പെഷ്യൽ ഫോഴ്സാണ് അഞ്ച് ഭീകരരെ വധിച്ചത്.നിർഭാഗ്യവശാൽ അഞ്ച് കമാൻഡോകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പാക്ക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ ഭീകരരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.കനത്ത മഞ്ഞു മൂടി കിടക്കുന്ന പ്രദേശമാണ് നിയന്ത്രണരേഖ.സാധാരണ സൈനികർക്ക് ഇവിടെ യുദ്ധം ചെയ്യുക സാധ്യമല്ലാത്തതിനാലാണ് പ്രത്യേക പരിശീലനം നേടിയ പാരാ സ്പെഷ്യൽ കമാൻഡോകളെ നിയോഗിച്ചത്.പരിശീലനം ലഭിച്ച ഏറ്റവും മികച്ച അഞ്ചു കമാൻഡോകളെയാണ് ഇന്ത്യക്ക് ഈ പോരാട്ടത്തിൽ നഷ്ടമായത്. അച്ചാറുകളും, ടിക്കയും, പാകിസ്താൻ സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസുകളും മരുന്നുകളും,പാക് നിർമ്മിത ബിസ്ക്കറ്റുകൾ, ജ്യൂസ് എന്നിവയും കൊല്ലപ്പെട്ട ഭീകരരിൽ നിന്നും പിടിച്ചെടുത്തു.












Discussion about this post