സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാമെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകനയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കും. ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകളും തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ഇലക്ട്രീഷ്യന്മാര്ക്ക് വീടുകളില്‍ റിപ്പയറിംഗിന് പോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post