രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, മുൻനിരയിൽ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികൾക്ക് ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ.
മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനാണ് കോവിഡ് രോഗ നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും,പോലീസ്,റവന്യൂ, പ്രാദേശിക വികസന വകുപ്പിലെ ജീവനക്കാർക്കുമാണ് ഈ പാക്കേജ് ഉപകരിക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും കഴിഞ്ഞ ആഴ്ച, ആരോഗ്യ മേഖലയിലെ തൊഴിലാളികൾക്ക് 80 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post