മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്തെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ നാലു ദിവസവും തുടർച്ചയായി നൂറിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 12 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഇതു വരെ മരിച്ചവരുടെ എണ്ണം 64 ആയി.55 വയസ്സിനു മുകളിൽ പ്രായമുള്ളവർ ജോലിക്ക് വരരുതെന്ന് മുംബൈ കോർപ്പറേഷൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ കോവിഡ്-19 രോഗബാധയേറ്റ ഒരാൾ കൂടി മരിച്ചു.ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല, യാത്ര പശ്ചാത്തലവും ഇല്ല.രോഗബാധ എങ്ങനെയാണ് സംഭവിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ അധികൃതർക്കായിട്ടില്ല. ഇതോടു കൂടി, തമിഴ്നാട്ടിൽ കോവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ മാത്രം 69 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.തമിഴ്നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയത് 690 കോവിഡ് കേസുകളാണ്.












