അമേരിക്ക ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ ഹൈഡോക്‌സി ക്ലോറോക്വിന്‍ എന്ന പ്രതിരോധ മരുന്ന തേടി ഇന്ത്യയ്ക്ക് മുന്നില്‍ കൈനീട്ടുമ്പോള്‍ കൊറോണ ചികിത്സാ രംഗത്ത് അത് പുതിയ ആശ്വാസവാര്‍ത്തയാവുകയാണ്, മലമ്പനിക്ക് നല്‍കിവരുന്ന ഈ പ്രതിരോധമരുന്ന കൊറോണയെ ചെറുക്കാനും ഫലംപ്രദമാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യസംഘടനയുള്‍പ്പെടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന്റെ കോവിഡ് പ്രതിരോധശേഷിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ വ്യാപകമായതോടെ ഈ മരുന്നിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ മരുന്ന് പൂഴ്ത്തിവെയ്ക്കലും വര്‍ധിച്ചു.
എന്താണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍?
- പ്രധാനമായും മലമ്പനിയ്ക്ക് നല്‍കി വരുന്ന പ്രതിരോധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.
- മലമ്പനി കൂടാതെ റുമാറ്റിക് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കി വരുന്നു.
- കൊറോണവൈറസ് ബാധിതരില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കി നടത്തിയ പരീക്ഷണം ഗുണം ചെയ്തു എന്നാണ് പുറത്ത് വരുന്ന സൂചനകള്‍
- ഇതോടെ ഈ മരുന്നിന് ലഭിച്ചിരിക്കുന്ന ആഗോളപ്രാധാന്യം വലുതാണ്.
- വന്‍തോതില്‍ ഈ മരുന്ന് നിര്‍മിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ മരുന്നിനായി യുഎസ് ഉള്‍പ്പെടെ സമീപിച്ചു.
- വൈറസ്ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധമരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മാര്‍ച്ച് അവസാനം നിര്‍ദേശം നല്‍കിയിരുന്നു.
- ലോകാരോഗ്യസംഘടനയുള്‍പ്പെടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന്റെ കോവിഡ് പ്രതിരോധശേഷിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ വ്യാപകമായതോടെ ഈ മരുന്നിന്റെ ഉപയോഗവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
- ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആന്റി മൈക്രോബിയല്‍ ഏജന്റ്‌സ്(IJAA) പ്രസിദ്ധീകരിച്ച ഒരു ഗവേഷണറിപ്പോര്‍ട്ടില്‍ കൊറോണവൈറസ് ബാധിതരില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പരീക്ഷണം ഫലപ്രദമായിരുന്നു എന്ന് സൂചിപ്പിട്ടിട്ടുണ്ട്.
- ‘ഇരുപത് പേര്‍ക്കാണ് ഈ മരുന്ന് നല്‍കിയത്. മരുന്ന് നല്‍കാത്ത രോഗികളെ അപേക്ഷിച്ച് മരുന്ന് നല്‍കിയവരില്‍ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കാണപ്പെട്ടു. ഹൈഡ്രോക്‌സി ക്ലോറോക്വിന്നിനൊപ്പം ആന്റിബയോട്ടിക് മരുന്നായ അസിത്രോമൈസിന്‍ കൂടി നല്‍കിയത് കൂടുതല്‍ ഫലപ്രദമായി’.-എന്നിങ്ങനെ. ഫ്രഞ്ച് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പരീക്ഷണഫലത്തില്‍ വിശദീകരിക്കുന്നു
- അതേസമയം ഈ മരുന്ന് ഉപയോഗിച്ച് കൊറോണവൈറസിനെ പൂര്‍ണമായും തുടച്ചുനീക്കാമെന്ന പൂര്‍ണനിഗമനത്തിലെത്താന്‍ ഗവേഷണത്തിന് സാധ്യമായിട്ടില്ലെന്ന് ഏപ്രില്‍ മൂന്നിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ആന്റി മൈക്രോബിയല്‍ കീമോതെറാപ്പി ഔദ്യോഗികമായി ചൂണ്ടിക്കാട്ടുന്നു.
- കോവിഡിനുള്ള പ്രതിരോധമരുന്നെന്ന നിലയില്‍ ഇത് ഉപയോഗിക്കരുതെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കരുതെന്നും സര്‍ക്കാര്‍ പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നു. അലര്‍ജി പോലെയുള്ള ചില ദൂഷ്യഫലങ്ങള്‍ ഈ മരുന്ന് സൃഷ്ടിക്കാറുണ്ട്. മറ്റ് ചില രോഗങ്ങള്‍ക്ക് ഉള്ളവരും ഈ മരുന്ന ഉപയോഗിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ വിദഗ്ധരുടെ ഉപദേശമില്ലാതെ ഈ മരുന്ന ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
- കൊറോണയുടെ ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാമെന്ന് വ്യക്തമായതോടെ പൂഴ്ത്തിവെയ്ക്കലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.











Discussion about this post