ജമ്മുകശ്മീരിൽ, ഉത്തര കശ്മീരിലെ സോപോർ നഗരത്തിൽ തീവ്രവാദികളെ വളഞ്ഞ് പിടിച്ച് ഇന്ത്യൻ സൈന്യം.സോപോർ നഗരത്തിലെ ഗുൽബർഗയിൽ, ഒരു വീടിനുള്ളിൽ മൂന്ന് ഭീകരർ തങ്ങുന്ന വിവരം ലഭിച്ചതിനനുസരിച്ചായിരുന്നു ഓപ്പറേഷൻ.
ചൊവ്വാഴ്ച രാത്രിയോടെ നിശബ്ദമായി സ്ഥലം വളഞ്ഞ സൈന്യം, ഭീകരർക്കു രക്ഷപെടാനുള്ള എല്ലാ വഴികളും അടച്ചു. സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു.ബുധനാഴ്ചയായിട്ടും ഏറ്റുമുട്ടൽ തുടർന്നു കൊണ്ടിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടാനുള്ള പഴുതുകൾ അടയ്ക്കാൻ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ ആ പരിസരത്ത് റദ്ദ് ചെയ്തിട്ടുണ്ട്.
തീവ്രവാദികളെ, ലോക്ഡൗൺ സൃഷ്ടിക്കുന്ന സമ്മർദ്ദം മുതലെടുക്കാൻ കനത്ത ജാഗ്രത പാലിക്കുന്ന ഇന്ത്യൻ സൈന്യം അനുവദിക്കുന്നില്ല. അഞ്ചു ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ ഏറ്റുമുട്ടലാണ് കശ്മീരിൽ നടക്കുന്നത്.
Discussion about this post