അമേരിക്ക മഹാമാരിയുടെ ഏറ്റവും രൂക്ഷമായ നാളുകളിലൂടെ കടന്നു പോകുന്നു.കോവിഡ് മഹാമാരിയുടെ കേന്ദ്രസ്ഥാനമായ രാജ്യം കണക്കാക്കുന്ന ന്യൂയോർക്ക് നഗരത്തിൽ ഒറ്റ ദിവസംകൊണ്ട് മരിച്ചത് 5,849 പേർ.അമേരിക്കയിൽ ഇതു വരെയുള്ള രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം 4,00,549 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധിതരായിരിക്കുന്നത്. ഏറ്റവും അവസാനം കിട്ടിയ കണക്കുപ്രകാരം മരണം 12,857 ആയി. ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ഇതോടെ, രോഗവ്യാപനം ഏറെക്കുറെ വരുതിയിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.











