ലോക്ഡൗൺ കാല പരിധി നീട്ടി ഒഡിഷ സർക്കാർ. കേന്ദ്ര സർക്കാർ നിശ്ചയിച്ച ലോക ഡൗൺ പരിധി ഏപ്രിൽ 14-ന് അവസാനിക്കവേയാണ്, സംസ്ഥാനസർക്കാർ ഏപ്രിൽ 30 വരെ വിലക്കു നീട്ടിയത്. ഒഡീഷയിലേക്ക് ഏപ്രിൽ അവസാനം വരെ ട്രെയിൻ സർവീസുകൾ, വിമാന സർവീസുകൾ എന്നിവ ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് കേന്ദ്ര സർക്കാരിനോടഭ്യർത്ഥിച്ചു.പഞ്ചാബ് ഗോവ എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ലോക്ഡൗൺ നീട്ടിയിരുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടഞ്ഞു കിടക്കുമെന്ന് മുഖ്യമന്ത്രി പട്നായിക് അറിയിച്ചു.രാജ്യവ്യാപകമായി ലോക്ഡൗൺ നീട്ടുന്നതിനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.ശനിയാഴ്ച നടക്കുന്ന യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Discussion about this post