ഭോപ്പാല്‍: കൊറോണ വൈറസ് രോഗ ബാധിതരെ ചികിത്സിച്ചതിനു ശേഷം വീട്ടില്‍ പോകാതെ കാറില്‍ താമസിക്കുന്ന ഡോക്ടറെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഭോപ്പാല്‍ ജെ.പി ആശുപത്രിയിലെ ഡോക്ടര്‍ സച്ചിന് നായക്കാണ് മറ്റാര്‍ക്കും രോഗം വരാതിരിക്കാന്‍ വീട്ടില്‍ പോകാതെ കാറില്‍ താമസിക്കുന്നത്. ആകാശവാണിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ട ഡോക്ടറുടെ ചിത്രം വൈറലാവുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്ത് ഒരു മെത്തയും മറ്റ് അവശ്യ സാധനങ്ങളുമായി പുസ്തകം വായിച്ചിരിക്കുന്ന ഡോക്ടറുടെ ചിത്രമാണ് വൈറലായത്.
ഡോക്ടര്‍ സച്ചിന് നായക്കിനെപ്പോലെയുള്ള കൊറോണ വിരുദ്ധ പോരാളികള്‍ ഈ യുദ്ധം ജയിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ട്വിറ്ററില്‍ കുറിച്ചത്. സച്ചിനെപ്പോലെയുള്ള പോരാളികളെ താനും മദ്ധ്യപ്രദേശിലെ ജനങ്ങളും ഒന്നടങ്കം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് ഡോ: സച്ചിന് നായക്ക് മറുപടി ട്വീറ്റും ചെയ്തു.
Discussion about this post