മഹാരാഷ്ട്രയിൽ കോവിഡ് നിർമാർജനത്തിന്റെ ഫണ്ടിലേക്കായി എല്ലാ എം.എൽ.എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം സംഭാവന ചെയ്യാൻ തീരുമാനമായി.ഒരു വർഷത്തെ ശമ്പളത്തിന്റെ വിഹിതമാണ് സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ വിലയിരുത്താനും പുനരുജ്ജീവിപ്പിക്കാനും രണ്ട് കമ്മിറ്റികൾ രൂപീകരിക്കാനും മഹാരാഷ്ട്ര ക്യാബിനറ്റ് ഇന്ന് തീരുമാനിച്ചു.
ഒന്നാമത്തെ കമ്മിറ്റിയിൽ അംഗങ്ങൾ മുൻ രാഷ്ട്രീയ വിദഗ്ധരും മഹാരാഷ്ട്ര ധനകാര്യ ഉദ്യോഗസ്ഥരുമായിരിക്കും.രണ്ടാമത്തേതിൽ, അജിത് പവാർ അടക്കമുള്ള സംസ്ഥാനത്തെ മന്ത്രിമാരായിരിക്കും അംഗങ്ങൾ. ഇതിനിടയിൽ, മുംബൈയിൽ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 54 കടന്നു.നഗരത്തിൽ രോഗബാധിതരുടെ എണ്ണം 775 കഴിഞ്ഞു.ഇന്ന് മാത്രം 162 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിൽ ആകെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,297 ആയി.
Discussion about this post