ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 6000 കടന്നുവെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെ ആറായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി പി.ടി.ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.പി.ടി.ഐ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ 6,625 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ രോഗബാധിതരുടെ എണ്ണം5,895 ആയിരുന്നു.വ്യാഴാഴ്ച വരെയുള്ള കണക്കു പ്രകാരം മരിച്ചവരുടെ എണ്ണം 169 ആയിരുന്നു. ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 478 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കേസുകളും 20 മരണവുമാണ് വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
Discussion about this post