തലസ്ഥാനത്ത് പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധയെ നേരിടാൻ ഓപ്പറേഷൻ ഷീൽഡുമായി ഡൽഹി സർക്കാർ.പ്രതിരോധ നടപടികൾ വഴി സമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.ഹോം ക്വാറന്റൈൻ, ഐസൊലേഷൻ, അടച്ചുപൂട്ടൽ, അവശ്യവസ്തുക്കളുടെ വിതരണം, വീടു വീടാന്തരമുള്ള പരിശോധന, പ്രാദേശിക ശുചീകരണ നടപടികൾ എന്നിവയിലൂന്നിക്കൊണ്ടുള്ള പ്രതിരോധ പദ്ധതിയാണ് ഓപ്പറേഷൻ ഷീൽഡ്.
രോഗവ്യാപനത്തിന് സാധ്യതയുള്ള സകലമേഖലകളിലും പരിപൂർണ്ണ നിയന്ത്രണമേർപ്പെടുത്തുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഒന്നിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ നില നിൽക്കുന്നത്. രണ്ടു കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഡൽഹി നഗരം, രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് എന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നടപടി.
Discussion about this post