ഡൽഹി: ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ സത്യബോധത്തെയും നീതിബോധത്തെയും സേവന മഹത്വത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Lord Christ devoted his life to serving others. His courage and righteousness stand out and so does his sense of justice.
On Good Friday, we remember Lord Christ and his commitment to truth, service and justice.
— Narendra Modi (@narendramodi) April 10, 2020
‘ക്രിസ്തുദേവൻ സേവനത്തിനായി തന്റെ ജിവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിബോധവും അനിതരസാധാരണമാണ്. ഈ ദുഃഖവെള്ളിയാഴ്ച ക്രിസ്തു ദേവന്റെ സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധതയെ നമുക്ക് അനുസ്മരിക്കാം.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം സഹനസ്മരണയിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് ഇത്തവണത്തെ ദുഃഖവെള്ളി ആചരണം. ഇന്ത്യയിൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണ വിധേയമായാണ് പ്രാർത്ഥനകളും ആചരണങ്ങളും. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ സമൂഹ പ്രാർത്ഥനകളും ശുശ്രൂഷകളും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനകളും ആചരണങ്ങളും ഓൺലൈൻ വഴിയും ടിവിയിലൂടെയും വിശ്വാസികൾക്ക് കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Discussion about this post