കോവിഡ്-19 മഹാമാരിയുടെ വിലക്കുകൾ നിലനിൽക്കേ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ഡൽഹി പോലീസ് 32 പേർക്കെതിരെ കേസെടുത്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം നടന്നത്.കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ലോക്ഡൗണിനിടയിലും രോഗവ്യാപനം വർദ്ധിക്കുന്നതിനാൽ ഡൽഹി സർക്കാർ രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ സ്ഥലമാണ് രണ്ടുകോടി ജനങ്ങൾ വസിക്കുന്ന തലസ്ഥാനം. ‘ഓപ്പറേഷൻ ഷീൽഡ്’ അടക്കം കർശന നിയന്ത്രണങ്ങളാണ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ മാത്രം ഇതുവരെ 720 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post