ഇന്ത്യ സുഹൃത്തുക്കളെ സഹായിക്കാൻ സദാ സന്നദ്ധമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോടും ബ്രസീൽ പ്രസിഡന്റ് ബോൾസൊനാരോയോടും പ്രധാനമന്ത്രി നരേന്ദ്രമോദി.
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ നൽകിയ വൈദ്യ സഹായത്തിന് കൃതജ്ഞത പ്രകടിപ്പിച്ച ഇരു രാഷ്ട്രത്തലവൻമാർക്കും മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.ഈ മഹാമാരിക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും എന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ ഇസ്രായേലിലേക്ക് കയറ്റി അയച്ചിരുന്നു.ഒട്ടും വൈകാതെ തന്നെ ബ്രസീലിലേക്കുള്ള മരുന്നുമായി വിമാനം പുറപ്പെടുമെന്നും ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്.ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടതോടെ കൂടി ഈ മരുന്നിനു വേണ്ടി ഇന്ത്യയെ സമീപിച്ചത് നിരവധി രാഷ്ട്രങ്ങളാണ്.
Discussion about this post