മഹാരാഷ്ട്രയിൽ പുതിയതായി 16 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളിൽ മിക്കതും പൂനെയിലും മുംബൈയിലും ആണ്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പൂനെയിൽ 9, അകോലയിൽ 4, ബുൽധാനയിൽ 2, രത്നഗിരിയിൽ 1 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ധാരാവി ചേരി, സംസ്‌ഥാന സർക്കാർ അടച്ചു പൂട്ടിയിരുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. സർക്കാർ കണക്കു പ്രകാരം 1,380 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.
Discussion about this post