ലഖ്നൗ: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിർമ്മാണ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഘട്ട വിതരണം പൂർത്തിയായതായി ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു. 11 ലക്ഷത്തിലധികം വരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തിലെ 1000 രൂപ വീതം നല്‍കിയത്.
സംസ്ഥാനത്തെ തൊഴിലാളികൾക്ക് സഹായം ഏറ്റവുമധികം ആവശ്യമുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അത് തിരിച്ചറിഞ്ഞാണ് വിഷയത്തിൽ അടിയന്തര നടപടി കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തെ 15 ജില്ലകളിൽ രോഗബാധ അതീവ ഗുരുതരമാണ്. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് വലിയ തോതിൽ രോഗബാധ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ പൂര്‍ണ്ണമായി വരികയാണ്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും ഇത് അടിസ്ഥാനപ്പെടുത്തി മറ്റ് രോഗബാധിതരിലേക്ക് എത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചൂ.
ഉത്തർപ്രദേശിൽ ഇതു വരെ 410 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post