തബ്ലീഗ് ജമാഅത്ത് അംഗങ്ങളായ 64 വിദേശികളെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്. ഡൽഹി നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് ഒളിച്ചു നടക്കുകയായിരുന്നു ഇവർ. ഐപിസി സെക്ഷൻ 188, 269, 270 എന്നീ വകുപ്പുകളിലാണ് അറസ്റ്റ്.
ഭോപ്പാലിൽ ആണ് വിദേശികളെല്ലാവരും താമസിച്ചിരുന്നത്. ഇവർക്ക് താമസ സൗകര്യം ഒരുക്കിക്കൊടുത്ത ഭോപ്പാൽ സ്വദേശികളായ 10 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ വൈദ്യപരിശോധനയ്ക്ക് ഹാജരാവണമെന്ന് സർക്കാർ പലതവണ അഭ്യർത്ഥിച്ചിട്ടും മനപ്പൂർവ്വം പലരും ഇപ്പോഴും നിരവധി സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിക്കുന്നുണ്ട്.
Discussion about this post