കോവിഡ്-19 പഞ്ചാബിലെ 87 ശതമാനം ജനങ്ങൾക്കും ബാധിക്കുമെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് മുന്നൊരുക്ക പദ്ധതികൾ തയ്യാറാക്കി പഞ്ചാബ് സർക്കാർ.ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 87% പഞ്ചാബിലെ ജനങ്ങൾക്കും രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വെളിപ്പെടുത്തി.
ശക്തമായ മുന്നൊരുക്കങ്ങളാണ് പഞ്ചാബ് സർക്കാർ നടത്തുന്നത്.ഏറ്റവും പ്രധാനമായ ലോക്ഡൗൺ മാറ്റാനുള്ള തീരുമാനം പഞ്ചാബ് സർക്കാർ പാസാക്കിക്കഴിഞ്ഞു. നേരത്തെ പുറത്തു വന്നിരുന്ന പഞ്ചാബിലെ സാമൂഹിക വ്യാപനം എന്ന വാർത്ത ഇതിനിടെ സർക്കാർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കേന്ദ്രസർക്കാർ തീരുമാനം വരുന്നതിനു മുൻപേ തന്നെ, സംസ്ഥാന സർക്കാർ ലോക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചു. പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ച 27 രോഗികളുടെ യാത്രാവിവരങ്ങൾ അജ്ഞാതമായി തുടരുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് ലോക്ഡൗൺ നീട്ടാനുള്ള തീരുമാനം.
Discussion about this post