ഞായറാഴ്ച, എൽ.ഒ.സിയിൽ തീവ്രവാദികളും പാര കമാൻഡോ സ്പെഷ്യൽ ഫോഴ്സുകളുമായി നടന്ന പോരാട്ടം വെറും തുടക്കം മാത്രമാണെന്ന് ജമ്മു കാശ്മീർ പോലീസ് ചീഫ് ദിൽബാഗ് സിംഗ്.നിയന്ത്രണരേഖയ്ക്ക് അടുത്ത് നുഴഞ്ഞു കയറാൻ തക്കം പാർത്തിരിക്കുന്നത് 230 ഓളം തീവ്രവാദികളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇവരിൽ 160 പേരോളം ലഷ്കർ ഇ ത്വയ്ബ എന്ന ഭീകര സംഘടനയുടെ അംഗങ്ങളാണ്. ബാക്കിയുള്ളവർ ജയ്ഷെ മുഹമ്മദ്, ഹുസ്‌ബുൾ മുജാഹിദീൻ അംഗങ്ങളാണ്.കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹർ നിയന്ത്രിക്കുന്ന ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.2019-ൽ, 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് ജയ്ഷെ മുഹമ്മദാണ്. 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം ഇന്ത്യൻ സുരക്ഷാ സേനകൾ 48 ജിഹാദികളെ ജമ്മു കശ്മീരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശികളടക്കം 24 ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്.തീവ്രവാദികളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
Discussion about this post