രാജ്യമെമ്പാടും കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മരണമടഞ്ഞ സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് 50,00,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാർ നേരത്തെ തന്നെ കോവിഡ് വിരുദ്ധ പോരാളികൾക്ക് ഓരോരുത്തർക്കും 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ചിരുന്നു.ഇതിനു പുറമേയാണ് സംസ്ഥാന സർക്കാരിന്റെ ഈ പ്രഖ്യാപനം.പത്വാരികൾ, ഗ്രാമസേവകർ, കോൺസ്റ്റബിൾ, കരാർ ശുചീകരണ തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, ഹോംഗാർഡ്, ആശ,അങ്കണവാടി വർക്കർമാർ എന്നിങ്ങനെ നിരവധി മേഖലകളിൽ ഉള്ളവരുടെ കുടുംബത്തിന് സുരക്ഷിതത്വം നൽകുന്നതാണ് പുതിയ പദ്ധതി.
Discussion about this post