ഇന്ത്യയിൽ ആകെ മൊത്തം 7,447 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെ മരിച്ചവരുടെ എണ്ണം 239 ആണ്. 1,666 പേർക്ക് രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച സംസ്ഥാനം.
ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 92 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം 72 പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തു.911 രോഗബാധ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് തൊട്ടു പുറകിൽ നിൽക്കുന്ന സംസ്ഥാനം.903 രോഗബാധിതരാവുകയും 13 പേർ മരിക്കുകയും ചെയ്ത ഡൽഹിയാണ് പട്ടികയിൽ മൂന്നാമത്.
Discussion about this post