കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ ആശുപത്രിയിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അകോല ആശുപത്രിയിലാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 30 വയസ്സുകാരൻ രോഗമുണ്ടെന്നറിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് മർക്കസിൽ പങ്കെടുത്ത ശേഷമാണ് ഇയാൾ മഹാരാഷ്ട്രയിൽ എത്തിയത്. ഇയാൾക്കൊപ്പം മറ്റു തബ്‌ലീഗ് പ്രവർത്തകരും മഹാരാഷ്ട്രയിൽ എത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ സ്വയം ചികിത്സ തേടിയെത്തിയതായിരുന്നു ആസാം സ്വദേശിയായ യുവാവ്.വെള്ളിയാഴ്ച വൈകിട്ടോടെ വന്ന പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടർന്ന് കുളിമുറിയിൽ കയറി ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.അസ്വാഭാവിക മരണമായതിനാൽ മഹാരാഷ്ട്ര പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Discussion about this post