യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ലോകമെമ്പാടും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പള്ളികളെല്ലാം ഈസ്റ്റർ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു.കോവിഡ് മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളെ ഉൾപ്പെടുത്താതെ നാമമാത്രമായ ചടങ്ങുകൾ മാത്രം നടത്തിയാണ് ലോകം ഈസ്റ്റർ കൊണ്ടാടുന്നത്.
ലോകത്തിനു മേൽ കോവിഡ്-19 മഹാമാരി പരത്തുന്ന അന്ധകാരത്തിൽ, ഈസ്റ്റർ എന്ന പുണ്യദിനം പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.വിശ്വാസികളോട് ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാവണമെന്നും മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞു. പതിനായിരക്കണക്കിനു പേർ തടിച്ചു കൂടുന്ന വത്തിക്കാനിലെ ചടങ്ങിൽ ഇത്തവണ പങ്കെടുത്തത് കഷ്ടിച്ച് രണ്ട് ഡസനോളം ആൾക്കാർ മാത്രമായിരുന്നു.
Discussion about this post