ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് വെള്ളി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്പെയിനിന്റെ കരോലിന മാരിനോ ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തി. സ്കോര്‍ 16 -21, 19 – 21.ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൈന.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാങ് യിഹാനെ ക്വര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സൈന സെമിയിലേക്ക് കടന്നത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നല്‍കിയില്ല. ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സൈന ഇതോടെ സ്വന്തമാക്കി. നേരത്തെ, ക്വാര്‍ട്ടറില്‍ ചൈനീസ് താരം വാങ് യിഹാനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ കടന്നത്.
പി.വി. സിന്ധു നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം. ഇന്ത്യക്ക് വേണ്ടി ഡബിള്‍സില്‍ ജ്വാല ഗുട്ടഅശ്വനി പൊന്നപ്പ സഖ്യവും രണ്ട് വെങ്കല മെഡലുകള്‍ ലോകചാംപ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്.
Discussion about this post