ഓഫറുകളുടെ ഓണ വിപണി ഉഷാറായിക്കഴിഞ്ഞു. പൊന്നോണത്തിനു പുത്തന്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള മലയാളികളുടെ പാച്ചിലിന് ഇത്തവണയും കുറവൊന്നുമില്ല. ഗൃഹോപകരണ ഷോറൂമുകളിലെല്ലാം തിരക്കോടു തിരക്ക്. ഇതു കണക്കിലെടുത്ത് ഒരു മാസത്തെ ഓണം വിപണിയില്‍നിന്ന് പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡുകള്‍ 2000 കോടി രൂപയാണു വരുമാനം ലക്ഷ്യമിടുന്നത്. ആകര്‍ഷക ഓഫറുകള്‍ നല്കി വിപണി പിടിക്കാന്‍ ഓണച്ചന്തയില്‍ മത്സരം പൊടിപൊടിക്കുന്നു. എല്‍ഇഡി സ്മാര്‍ട്ട് ടിവികളാണ് ഇക്കൊല്ലം ഓണം വിപണിയെ നയിക്കുന്നത്. ഫ്രിഡ്ജും വാഷിങ്മെഷീനും എസിയുമൊക്കെ പുതിയപുതിയ മോഡലുകളില്‍ വിപണിയിലെത്തിയിട്ടുണ്ട്. സാങ്കേതിക വൈവിധ്യത്തിനൊപ്പം ഓഫറുകളിലും പുതുമയുടെ പൂക്കള്‍ വിരിയുന്നതോടെ ഗൃഹോപകരണ വിപണി കൂടുതല്‍ ജനകീയമാകുന്നു.
ആന്‍ഡ്രോയ്ഡ് ടിവിയുമായി സോണി
ഓണത്തിന് 200 കോടി രൂപയാണ് സോണി ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നതുപോലെ കൈകാര്യംചെയ്യാവുന്ന സോണി ബ്രാവിയ ടിവിയാണ് ഓണം വിപണിയിലേക്കു സോണി അവതരിപ്പിക്കുന്നത്. 67,900 രൂപ മുതലാണു വില. 4കെ എക്സ്സ് വണ്‍ പ്രൊസസറാണ് ഇതിലുള്ളത്. നിരവധി ഓഫറുകള്‍ ഇതിനൊപ്പമുണ്ട്. 33,990 രൂപ മുതല്‍ ആല്‍ഫ ക്യാമറകള്‍ ഓണം ഓഫറില്‍ ലഭിക്കും. 14,000 രൂപ മുതലുള്ള എക്സ്പീരിയ ഫോണുകളും വിപണിയുടെ പ്രത്യേകതകള്‍. സെപ്റ്റംബര്‍ പത്തുവരെ സോണിയുടെ ഓണം ഓഫറുകള്‍ ലഭിക്കും.
സൗണ്ട് ബാര്‍ സൗജന്യമായി നല്കി എല്‍ജി അല്‍ട്രാ എച്ച്ഡി ടിവി
അള്‍ട്രാ എച്ച്ഡി ടിവികളാണ് എല്‍ജിയുടെ ഓണം വിപണിയുടെ പ്രധാന ആകര്‍ഷണം. 49 ഇഞ്ചിനോ അതിനു മുകളിലോ ഉള്ള എല്‍ജി അള്‍ട്രാ എച്ച്ഡി ടിവി വാങ്ങുമ്പോള്‍ ഒരു സൗണ്ട് ബാര്‍ സൗജന്യമായി നല്‍കും. 40′ മുതല്‍ 43′ വരെ വലിപ്പമുള്ള അള്‍ട്രാ എച്ച്ഡി ടിവി അല്ലെങ്കില്‍ 49′ അല്ലെങ്കില്‍ 55′ അള്‍ട്രാ എച്ച്ഡി 4കെ എല്‍ഇഡി ടിവിക്കൊപ്പം 8990 രൂപ വിലയുള്ള ബ്ലൂ റേ പ്ലെയര്‍ ഫ്രീ കിട്ടും.
തെരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകള്‍ക്കൊപ്പം 40 ശതമാനം ഇളവോട് ഡിഷ് ടിവി കണക്ഷന്, പെപ്പര്‍ ഫ്രൈ.കോമിലെ 30 ശതമാനം ഇളവു ലഭിക്കുന്ന ഡിസ്കൗണ്ട് വൗച്ചര്‍, ജബോങ്ങിന്റെ 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയവ നല്‍കുന്നുണ്ട്. ഗാന.കോമിന്റെ ആറു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും എല്‍ജിയുടെ ഓഫര്‍.
ടിവി, വാഷിങ്മെഷീന്‍, മൈക്രോവേവ് ഓവന് എന്നിവയ്ക്ക് ഓഫര്‍ കാലയളവില്‍ അധിക വോറന്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനു പ്രത്യേക ഫിനാന്‍സ് ഒപ്ഷനുകളും എല്‍ജിയുടെ പ്രത്യേകത.
ഗോദ്റെജില്നിന്നു വജ്രാഭരണ സമ്മാനം
150 കോടി രൂപയുടെ ഓണം വിപണിയാണ് ഗോദ്റെജിന്റെ ലക്ഷ്യം. ഒരു ലക്ഷം രൂപയിലേറെ വരുന്ന വജ്രാഭരണ സമ്മാന മഴയാണ് ഗോദ്റെജിന്റെ പ്രധാന ഓണം ഓഫര്‍. പതിവുപോലെ പുത്തന്‍ മോഡല്‍ ഫ്രിഡ്ജ് ഗോഗ്റെജ് അവതരിപ്പിക്കുന്നു. ഓരോ അറയിലും വ്യത്യസ്ത രീതിയില്‍ തണുപ്പു കിട്ടത്തക്ക വിധമുള്ളതാണ് പുതിയ ഫ്രിഡ്ജ്.
‘സാംസങ് ഓണം രാജകീയ ഓണം’
സാംസങ് ഓണം, രാജകീയ ഓണമെന്നാണ് സാംസങ്ങിന്റെ ഇത്തവണത്തെ ഓണ വിപണിക്കു പേരു നല്‍കിയിരിക്കുന്നത്. കേരളത്തിലെ സാംസങ് സ്റ്റോറുകളില്‍നിന്നു ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ സാംസങ് വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗ്യാലക്സി ടാബ് ടി231, ഗ്യാലക്ശി ടാബ് ടി 111, ഗ്യാലക്സി എസ് 5 സ്മാര്‍ട്ട് ഫോണുകള്‍, ഹോം തിയേറ്ററുകള്‍ തുടങ്ങിയവയാണ് ഓണം വിപണിയിലെ താരങ്ങള്‍. ഇവയ്ക്ക് അധിക വാറന്റിയും ലഭിക്കും. ഓണ വിപണിയില്‍നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് സാംസങ് ഇലക്ട്രോണിക്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ രന്ജിവ്ജിത്ത് സിങ് പറഞ്ഞു.
Discussion about this post