കേരളത്തിന് വീണ്ടും ആശ്വാസവാർത്ത.കോവിഡ്-19 ഹോട്ട്സ്പോട്ടെന്ന് വിശേഷിപ്പിച്ചിരുന്ന കാസർകോട് ജില്ലയിൽ, ഇന്ന് രോഗമുക്ത നേടിയത് 26 പേർ. ഇതോടു കൂടി ജില്ലയിൽ രോഗം സുഖപ്പെട്ടവരുടെ എണ്ണം 60 ആയി. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നവരാണ് രോഗ മുക്തി നേടിയ 26 പേരും.
105 പേർ കൂടി കാസർകോട് ഇനിയും ചികിത്സയിൽ തുടരുന്നുണ്ട്. പുതിയ രോഗബാധകൾ താരതമ്യേന റിപ്പോർട്ട് ചെയ്യാത്തതും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും ജനങ്ങൾക്ക് ആശ്വാസം പകരുകയാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് സമൂഹ സാമ്പിൾ ശേഖരണം ആരംഭിച്ചുകഴിഞ്ഞു.ശേഖരണത്തോടൊപ്പം ഓരോ വീടുകൾ തോറും കയറിയിറങ്ങി സർവേയും വിവരശേഖരണവും നടത്തുന്നുണ്ട്.
Discussion about this post