കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിന്റെ മുൻകരുതലുകൾ ശക്തമാക്കി അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് മാസ്കുകൾ ധരിക്കുന്നത് അധികൃതർ നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം തടവുശിക്ഷയോ, 5000 രൂപ പിഴയോ ചുമത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.പകർച്ചവ്യാധി നിയമമനുസരിച്ചാണ് ഇങ്ങനെയൊരു നടപടി നടപ്പിൽ വരുത്തുകയെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ മാധ്യമങ്ങളെ അറിയിച്ചു
Discussion about this post