മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സാവധാനം മുന്നോട്ടു തന്നെ. ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 2,334 ആണ്.സംസ്ഥാന സർക്കാർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, മഹാരാഷ്ട്രയിൽ രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 160 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സംസ്ഥാനത്ത് 352 പുതിയ കേസുകൾ സ്ഥിരീകരിച്ചു.ഇതേ കാലയളവിൽ തന്നെയാണ് 11 പേർ മരിച്ചത്.1,540 പോസിറ്റീവ് കേസുകളുമായി മുംബൈ നഗരമാണ് രോഗബാധിത പ്രദേശങ്ങളിൽ മുന്നിൽ നിൽക്കുന്നത്.സംസ്ഥാനത്ത് ആകെ മരിച്ച 160 പേരിൽ, 101പേരും മുംബൈ നഗരവാസികളാണ്.
Discussion about this post