രോഗബാധിതർ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത് 1,463 കേസുകളാണ്. ഇന്ത്യയിൽ ആകെ മൊത്തം 10,815 രോഗബാധിതരുണ്ട്.
കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ 29 മരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 353 ആയി.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്, ഏതാണ്ട് 2,337 പേർ.1,510 രോഗബാധിതരുമായി ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന തമിഴ്നാട്ടിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,173 ആണ്.
Discussion about this post